ഡല്‍ഹി: ഗ്രേറ്റ ട്യൂണ്‍ബര്‍ഗുമായി ബന്ധപ്പെട്ട ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ കാലാവസ്ഥാ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലിന്റെ കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്. ടൂള്‍കിറ്റ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് ഞായറാഴ്ച രാവിലെയാണ് ദിശയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ദിശയെ പട്യാല ഹൗസ് കോടതിയിലാണ് ഹാജരാക്കിയത്. കേന്ദ്ര സര്‍ക്കാരിനെതിരായ ഗൂഢാലോചനയുടെ പേരില്‍ ദിശയെ ഏഴ് ദിവസം കസ്റ്റഡിയില്‍ നല്‍കണമെന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. ആയിരക്കണക്കിന് ആളുകള്‍ ഈ കേസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ കോടതിയെ അറിയിച്ചു.

ടൂള്‍കിറ്റ് ഉണ്ടാക്കിയത് താനല്ലെന്നും രണ്ട് വരി മാത്രമാണ് എഡിറ്റ് ചെയ്തതെന്നും കര്‍ഷക സമരത്തെ പിന്തുണയ്ക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും ദിശ പ്രതികരിച്ചു.

ഗ്രേറ്റയുടെ ടൂള്‍ കിറ്റുമായി ബന്ധപ്പെട്ട കേസില്‍ ഇനി നിരവധിപേര്‍ അറസ്റ്റിലാകുമെന്നാണ് സൂചന.