ത​പോ​വ​ന്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മോ​ലി​യി​ല്‍ ഞാ​യ​റാ​ഴ്ച മ​ഞ്ഞു​മ​ല ഇ​ടി​ഞ്ഞു​വീ​ണു രൂ​പ​പ്പെ​ട്ട മി​ന്ന​ല്‍​പ്ര​ള​യ​ത്തി​ല്‍ കാ​ണാ​താ​യ 12 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൂ​ടി ഇ​ന്ന് ക​ണ്ടെ​ത്തി. ഇ​തോ​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 50 ആ​യി.

ത​പോ​വ​ന്‍ ജ​ല വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ തു​ര​ങ്ക​ത്തി​ല്‍ നി​ന്നു​മാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത​ത്. തു​ര​ങ്ക​ത്തി​ല്‍ ഏ​ഴു ദി​വ​സ​മാ​യി തെ​ര​ച്ചി​ല്‍ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​ത്.

തു​ര​ങ്ക​ത്തി​ന്‍റെ 130 മീ​റ്റ​റോ​ളം എ​ത്താ​ന്‍ ര​ക്ഷാ​പ്ര​വ‍​ര്‍​ത്ത​ക​ര്‍​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ദൗ​ലി ഗം​ഗ ന​ദി​യി​ല്‍ നി​ന്ന് തു​ര​ങ്ക​ത്തി​ലേ​ക്ക് വെ​ള്ളം ക​യ​റു​ന്ന​ത് വെ​ല്ലു​വി​ളി​യാണ്. എങ്കിലും കൂ​ടു​ത​ല്‍ പേ​രെ ജീ​വ​നോ​ടെ പു​റ​ത്തെ​ത്തി​ക്കാ​നാ​കുമെന്ന് പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍.

164 പേ​രെ കൂ​ടി​യാ​ണ് ഇ​നി ക​ണ്ടെ​ത്താ​നു​ള്ള​ത്. 12 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞു. തി​രി​ച്ച​റി​യാ​ത്ത 26 മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്ക​രി​ച്ചു.