നഗരത്തിലെ വിവിധ ഇടങ്ങളിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം. പെട്രോൾ വില വർധനവിനെതിരൈയാണ് ഡിവൈഎഫ്‌ഐ പ്രതിഷേധം. പ്രധാനമന്ത്രി സഞ്ചരിക്കുന്ന വഴികളിലാണ് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാർച്ച് നടക്കുന്നത്.

നേരത്തെ പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കാൻ എത്തിയ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നാവിക സേനാ ആസ്ഥാനത്തിന് സമീപത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. എറണാകുളം ഡിസിസി അംഗം തമ്പി സുബ്രഹ്മണ്യമുൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.