ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10.90 കോടി കടന്നു, വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മൂന്നര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 24.04 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എട്ട് കോടി പതിനൊന്ന് ലക്ഷം കടന്നു. ഇന്ത്യയില്‍ 1,09,04,738 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 12,000ത്തിലധികം കേസുകള്‍ റിപോര്‍ട്ട് ചെയ്തു. നിലവില്‍ 1.34 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു. മരണസംഖ്യ 1.55 ലക്ഷമായി ഉയര്‍ന്നു.

രോഗികളുടെ എണ്ണത്തില്‍ അമേരിക്കയാണ് ഇന്ത്യയേക്കാള്‍ മുന്നിലുളളത്. യുഎസില്‍ രണ്ട് കോടി എണ്‍പത്തിയൊന്ന് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. 80,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 4.95 ലക്ഷമായി ഉയര്‍ന്നു. ഒരു കോടി എണ്‍പത്തിയൊന്ന് ലക്ഷം പേര്‍ സുഖംപ്രാപിച്ചു. ബ്രസീലിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് തൊണ്ണൂറ്റിയെട്ട് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്.2.38 ലക്ഷം പേര്‍ മരിച്ചു. റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ളത്.ഇരു രാജ്യങ്ങളിലും നാല്‍പത് ലക്ഷം വീതം വൈറസ് ബാധിതരാണ് ഉള്ളത്. ബ്രിട്ടനില്‍ 1.16 ലക്ഷം പേര്‍ മരിച്ചു.