ക്രിസ്റ്റല്‍ പാലസിന്റെ ഹോം ഗ്രൗണ്ടില്‍ ചെന്ന് വന്‍ വിജയം നേടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ബേര്‍ണ്‍ലി. അവസാന നാലു മത്സരങ്ങളില്‍ വിജയമില്ലാത്ത ബേര്‍ണ്‍ലി ഇന്ന് പാലസില്‍ ചെന്ന് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് വിജയിച്ചത്.

ഇന്ന് ആദ്യ പത്തു മിനുട്ടുകളില്‍ തന്നെ രണ്ടു ഗോളുകള്‍ക്ക് മുന്നില്‍ എത്താന്‍ ബേര്‍ണ്‍ലിക്ക് ആയി.അഞ്ചാം മിനുട്ടില്‍ ഗുഡ്മുണ്ട്സണ്‍ ആണ് ബേണ്‍ലിക്ക് ആദ്യ ഗോള്‍ നേടിക്കൊടുത്തത്. പത്താം മിനുട്ടില്‍ റോഡ്രിഗസ് ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലൗടന്റെ ഒരു ലോകോത്തര സ്ട്രൈക്ക് ബേര്‍ണ്‍ലിയുടെ മൂന്നാം ഗോളും മൂന്ന് പോയിന്റും ഉറപ്പിച്ചു. ബേര്‍ണ്‍ലിയെ ഈ വിജയം 26 പോയിന്റുമായി 15ആം സ്ഥാനത്ത് എത്തിച്ചു.