ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച്‌ തന്‍റെ കണ്‍മണിയുടെ ആദ്യ ചിത്രം പങ്കുവച്ച്‌ മേഘ്ന രാജ്. പന്ത്രണ്ട് മണിയോടെ പുറത്ത് വിട്ട വീഡിയോയിലാണ് തന്‍റെ കുഞ്ഞിന്‍റെ ചിത്രം ആദ്യമായി മേഘ്ന പുറത്തുവിടുന്നത്. എല്ലാവരും നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു കൊണ്ടുള്ള മനോഹരമായ ഒരു കുറിപ്പും കുഞ്ഞിന്‍റെ പേരില്‍ വീഡിയോയ്ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.

‘ഞാന്‍ ജനിക്കുന്നതിന് മുമ്ബ് തന്നെ നിങ്ങള്‍ എന്നെ സ്നേഹിച്ചിരുന്നു. ഇപ്പോള്‍ നമ്മള്‍ ആദ്യമായി കാണുമ്ബോള്‍ അമ്മയ്ക്കും അപ്പയ്ക്കും നിങ്ങള്‍ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും എന്‍റെ ഈ ചെറിയ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ കുടുംബമാണ്.. നിരുപാധികം സ്നേഹിക്കുന്ന കുടുംബം’എന്നായിരുന്നു കുറിപ്പിലെ വാക്കുകള്‍.

 

 

അന്തരിച്ച കന്നഡ താരം ചിരഞ്ജീവി സര്‍ജയുടെയും നടി മേഘ്നയുടെയും മകന് ചിരഞ്ജീവിയുടെ പേരിനോട് സാദൃശ്യമുള്ള ചിന്തു എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 2020 ജൂണ്‍ ഏഴിനാണ് ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. അധികം വൈകാതെ മേഘ്ന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

കുഞ്ഞിന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവച്ചിരുന്നുവെങ്കിലും ഇതാദ്യമായാണ് ചിത്രങ്ങള്‍ പുറത്തുവിടുന്നത്. നേരത്തെ മനോഹരമായ ഒരു വീഡിയോയിലൂടെ കുഞ്ഞിനെ കാണാന്‍ തയ്യാറായിരിക്കാന്‍ ആരാധകരോട് നടി. ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി പതിനാല് വരെ കാത്തിരിക്കാനായിരുന്നു ആവശ്യപ്പെട്ടത്. പറഞ്ഞത് പോലെ തന്നെ പ്രണയദിനം പുലര്‍ന്ന വേളയില്‍ തന്നെ തന്‍റെ കണ്‍മണിയുടെ ചിത്രം പുറത്തുവിടുകയും ചെയ്തു.

ബേബി സി എന്നാണ് മേഘ്ന മകനെ വിളിക്കുന്നത്. കുഞ്ഞിന്റെ പോളിയോ വാക്സിനേഷന്‍ ചിത്രങ്ങളും നേരത്തേ നടി പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ തൊട്ടില്‍ ചടങ്ങിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ചിരഞ്ജീവി സര്‍ജയുടെ സഹോദരന്‍ ധ്രുവ് സര്‍ജ്ജ കുഞ്ഞിന് വേണ്ടി വേണ്ടി പത്തുലക്ഷം വിലയുള്ള തൊട്ടിലും വാങ്ങിയിരുന്നു.