ദു​ബൈ: കോ​വി​ഡ്​ ബാ​ധി​ച്ച്‌​ യു.​എ.​ഇ​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1000 ക​വി​ഞ്ഞു. ​ശ​നി​യാ​ഴ്​​ച 15 പേ​രു​ടെ മ​ര​ണം കൂ​ടി റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 1001 ആ​യി.ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്​​ച​ക്കി​ടെ​യാ​ണ്​ ഇ​തി​ല്‍ 150ഓ​ളം മ​ര​ണ​ങ്ങ​ളു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ജ​നു​വ​രി അ​വ​സാ​നം കോ​വി​ഡ്​ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​ശേ​ഷം ഇ​തു​വ​രെ 3.45,605 പേ​ര്‍​ക്കാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്.

ഇ​തു​മാ​യി ​താ​ര​ത​മ്യം ചെ​യ്യുമ്പോ​ള്‍ മ​ര​ണ​നി​ര​ക്ക്​ ഏ​റ്റ​വും കു​റ​വു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്​ യു.​എ.​ഇ. ഇ​തി​ല്‍ 3,26,780 പേ​ര്‍ രോ​ഗ​മു​ക്​​ത​രാ​യ​തോ​ടെ 17,824 പേ​ര്‍ മാ​ത്ര​മാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. എ​ന്നാ​ല്‍, അ​ടു​ത്തി​ടെ മ​ര​ണ​സം​ഖ്യ ഉ​യ​ര്‍​ന്നു​തു​ട​ങ്ങി​യ​താ​ണ്​ ഇ​പ്പോ​ഴ​ത്തെ ആ​ശ​ങ്ക.ര​ണ്ടു​മാ​സം മു​മ്പ്​​ വ​രെ അ​ഞ്ചി​ല്‍​താ​ഴെ മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തി​രു​ന്ന സ്​​ഥാ​ന​ത്ത്​ ഇ​പ്പോ​ള്‍ ദി​വ​സ​വും പ​ത്തി​ലേ​റെ മ​ര​ണ​ങ്ങ​ളു​ണ്ട്. ദി​വ​സ​വും ശ​രാ​ശ​രി ഒ​ന്ന​ര ല​ക്ഷ​ത്തി​ലേ​റെ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്. മ​ര​ണ​സം​ഖ്യ ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ്​ രാ​ജ്യ​ത്ത്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വീ​ണ്ടും ശ​ക്​​ത​മാ​ക്കി​യ​ത്.ഉ​മ്മു​ല്‍ ഖു​വൈ​ന്‍, ഫു​ജൈ​റ ഒ​ഴി​കെ​യു​ള്ള എ​മി​റേ​റ്റു​ക​ളി​ലെ​ല്ലാം കൂ​ട്ടം​കൂ​ടു​ന്ന​ത്​ വി​ല​ക്കി​യി​ട്ടു​ണ്ട്.