പൂഞ്ഞാറില്‍ പി സി ജോര്‍ജ് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിക്കുമെന്ന മാണി സി കാപ്പന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച്‌ പി സി ജോര്‍ജ്. കാപ്പന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്ന് പിസി ജോര്‍ജ് പറഞ്ഞു. തനിക്ക് സ്വന്തമായി പാര്‍ട്ടിയുണ്ട്. സ്വതന്ത്രനാകേണ്ട ആവശ്യമില്ല. തന്റെ സ്ഥാനാര്‍ഥിത്വം കാപ്പന്‍ നിശ്ചയിക്കേണ്ട. ജനപക്ഷം സെക്കുലര്‍ എന്ന പാര്‍ട്ടിയുടെ പേരിലേ മത്സരിക്കൂ എന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

ഞാന്‍ പറഞ്ഞാല്‍ കൂടിപ്പോകും. മാണി സി കാപ്പനേ പോലെ ഒരാള്‍ അങ്ങനെ പറയാന്‍ പാടില്ല. ഞാന്‍ കാപ്പനോട് ചോദിച്ചു. ‘ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല’ എന്ന് കാപ്പന്‍ സത്യം പറഞ്ഞതുകൊണ്ടാണ്.

അല്ലേല്‍ അങ്ങേരുടെ തന്തയ്ക്ക് ഞാന്‍ വിളിച്ചേനെ. കാരണം എന്റെ പാര്‍ട്ടിയുടെ ചെയര്‍മാന്‍ മാണി സി കാപ്പനല്ല. മാണി സി കാപ്പന്‍ എംഎല്‍എ ആയിട്ട് ഒന്നരക്കൊല്ലമേ ആയുള്ളൂ. ഞാന്‍ 40 കൊല്ലമായി എംഎല്‍എ പണിയും കൊണ്ട് നടക്കുന്നതാണ്.

എന്റെ ചെയര്‍മാന്‍ സ്ഥാനവും എന്റെ സ്ഥാനാര്‍ഥിത്വവുമൊന്നും കാപ്പന്‍ നിശ്ചയിക്കേണ്ട. അതിന്റെ ആവശ്യവുമില്ല. എനിക്കൊരു പാര്‍ട്ടിയുണ്ട്. ഞാന്‍ സ്വതന്ത്രനാകേണ്ട കാര്യമെന്താ?

ഞാന്‍ കേരള ജനപക്ഷം സെക്കുലറിന്റെ രക്ഷാധികാരിയാണ്. ആ പാര്‍ട്ടിയുടെ പേരിലേ മത്സരിക്കൂ. ഒരു സംശയവും വേണ്ട. ധൈര്യമായിട്ടിരുന്നോളൂ.