കാസര്‍കോട് ജില്ലയില്‍ 133 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 41പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7031 പേര്‍ വീടുകളില്‍ 6654 പേരും സ്ഥാപനങ്ങളില്‍ 377 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 703 പേരാണ്. പുതിയതായി 571പേരെ കൂടി നിരീക്ഷണത്തിലാക്കി.

സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2297 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 722 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 910പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 145 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 41 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 27494 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 26290 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1060 പേരാണ് ചികിത്സയിലുള്ളത്.