സെക്രട്ടറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ ചര്‍ച്ച നടത്തി. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ചര്‍ച്ച.

വാഗ്ദാനങ്ങളൊന്നും നല്‍കാനല്ല ചര്‍ച്ചയെന്നും ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ നിയമന വിഷയത്തില്‍ എന്ത് ചെയ്യാനാകും എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനുമാണ് തന്നെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.