ജയസൂര്യയും മഞ്ജു വാര്യരും ഒരുമിക്കുന്ന ആദ്യ ചിത്രം. മേരി ആവാസ് സുനോ എന്നാണ് ചിത്രത്തിന്‍്റെ പേര്. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. ശിവദയാ ണ് മറ്റൊരു നായിക. ലോക റേഡിയോ ദിനമായ ഇന്ന് സിനിമയുടെ നെയിം പോസ്റ്റര്‍ പുറത്തു വിട്ടു.

ജോണി ആന്റണി, സുധീര്‍ കരമന, എന്നിവരും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും കാശ്മീരിലുമാണ് ചിത്രീകരണം. ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ക്ക് ശേഷം ജയസൂര്യ പ്രജേഷ് സെന്‍ ടീമില്‍ ഒരുങ്ങുന്ന സിനിമയാണ് മേരി ആവാസ് സുനോ. വെള്ളം ഒരു മാസമായി തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിക്കുകയാണ്.

ഡി ഒ പി നൗഷാദ് ഷെരീഫ്, എഡിറ്റര്‍ ബിജിത് ബാല, സംഗീതം എം.ജയചന്ദ്രന്‍, വരികള്‍ ബി.കെ. ഹരി നാരായണന്‍, സൗണ്ട് ഡിസൈന്‍ – അരുണ്‍ വര്‍മ്മ, പ്രോജക്‌ട് ഡിസൈന്‍ ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ജിബിന്‍ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പിരപ്പനംകോട്, ആര്‍ട്ട് – ത്യാഗു തവന്നൂര്‍, മേക്കപ്പ് – പ്രദീപ് രംഗന്‍, കിരണ്‍ രാജ്, കോസ്റ്റിയൂം- അക്ഷയ പ്രേംനാഥ് , സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റില്‍സ് – ലിബിസണ്‍ ഗോപി, ഡിസൈന്‍ – താ മിര്‍ ഓക്കെ, പി ആര്‍ ഒ – വാഴൂര്‍ ജോസ് , ആതിര ദില്‍ജിത്ത്‌, അസോ. ഡയറക്ടേഴ്സ് – വിഷ്ണു രവികുമാര്‍, ഷിജു സുലേഖ ബഷീര്‍.