ന്യൂയോർക്ക് ∙ പുനലൂർ, ഉറുകുന്ന് അത്തിക്കാത്തറയിൽ, പരേതനായ തങ്കച്ചന്റെ ഭാര്യ കുഞ്ഞമ്മ (88) അന്തരിച്ചു. സംസ്കാരം ജനുവരി 26ന് ചൊവ്വാഴ്ച ഒരു മണിക്ക്, ഉറുകുന്ന് ലൂർദ്ദ് മാതാ മലങ്കര കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ. പരേത ചെമ്മന്തൂർ കല്ലംപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ : രാജു തങ്കച്ചൻ, ഗീവർഗീസ് തങ്കച്ചൻ (അറ്റോർണി, വൈറ്റ് പ്ലെയിൻസ് ന്യൂയോർക്ക്), തോമസ് തങ്കച്ചൻ (ന്യൂയോർക്ക്), റോസമ്മ, ജോർജ്, റോയി, റാണി (ന്യൂയോർക്ക്), ഷാജൻ തങ്കച്ചൻ (തെന്മല പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ), റീന. മരുമക്കൾ: ആലീസ്, സൂസമ്മ (ന്യൂയോർക്ക്), റൂബി (ന്യൂയോർക്ക്), ബാബു ജേക്കബ്, കൊച്ചുറാണി, ജിജി, ഷാജി വെള്ളായിപ്പറമ്പിൽ (ന്യൂയോർക്ക്), സുജ, അഭിലാഷ്.

വാർത്ത: ഷോളി കുമ്പിളുവേലി