ഡാലസ്∙ ഐസിപിഎഫ് യുഎസ്എ ക്രമീകരിയ്ക്കുന്ന പ്രത്യേക യോഗങ്ങൾ ജനുവരി 29, 30 (വെള്ളി, ശനി) ദിവസങ്ങളിൽ ഓൺലൈനിൽ ആരംഭിയ്ക്കുന്നു. ജനുവരി 29ന് വൈകിട്ട് ഏഴു മണിക്ക് (CST) ഐസിപിഫ് പ്രസിഡന്റ് ഡോ. കെ.മുരളീധരൻ (ഇന്ത്യ) പ്രസംഗിയ്ക്കും. പ്രസ്തുത സും മീറ്റിംങ്ങിൽ പങ്കെടുക്കുവാൻ meeting ID: 858 4453 6114, passcode: icpf ഉപയോഗിയ്ക്കുക.

ജനുവരി 30ന് ഏഴ് മണിക്ക് (CST) ന് ആരംഭിയ്ക്കുന്ന മീറ്റിങ്ങിൽ (ഇന്ത്യയിൽ നിന്ന്) ടിനു യോഹന്നാൻ മുഖ്യപ്രഭാഷണം നടത്തുന്നു. ഓസ്ട്രേലിയ, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിയ്ക്കുന്ന ഐസിപിഎഫിന്റെ ഗായക സംഘങ്ങളാണ് ഈ കോൺഫ്രൻസിൽ ഗാനശുശ്രുഷ നിർവ്വഹിയ്ക്കുന്നത്. Angelos Ministry യെക്കുറിച്ച് അടുത്തറിയാനുള്ള അവസരവും ഈ യോഗത്തിൽ പങ്കെടുക്കുന്നവർക്ക് ലഭിയ്ക്കുന്നതാണ്. ശനിയാഴ്ച്ച യോഗം Facebook live ആയിരിക്കും.

Icpfusa, Harvest USA, prayer Mount Media തുടങ്ങിയ ഫെയ്സ്ബുക്ക് പേജിൽ ശനിയാഴ്ച മീറ്റിംങ്ങ് ലൈവ് ഉണ്ടായിരിയ്ക്കുന്നതാണ്.

വിശദ വിവരങ്ങൾക്ക് സന്ദർശിയ്ക്കുക: icpfusa@gmail.com, www.icpfusa.org, www.facebook.com/icpfusa