ഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച പുറത്തു വിട്ട കൊവിഡ് സ്ഥിതിവിവരകണക്കുകള്‍ പ്രകാരം രാജ്യത്ത് തന്നെ രോഗ വ്യാപനം ഏറ്റവും ശക്തമായ സംസ്ഥാനമായി കേരളം മാറി.

നിലവില്‍ എല്ലാം ദിവസവും ഏറ്റവും കൂടുതല്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്നതും കേരളത്തിലാണ്. എന്നാല്‍ സാംപിളുകളുടെ പരിശോധനയില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളം പിന്നിലാണ്.

കണ്ണൂര്‍, എറണാകുളം ,തിരുവനന്തപുരം ജില്ലകള്‍ അടക്കം സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കൊവിഡ് രോഗികളുടെ എണ്ണം അപകടകരമാം വിധം കൂടുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും ആകെ രോഗികളുടെ എണ്ണവും രാജ്യത്ത് തന്നെ ഏറ്റവും കൂടുതലായ കേരളത്തില്‍ പക്ഷേ പരിശോധിക്കുന്ന സാംപിളുകളുടെ എണ്ണം വളരെ കുറവാണ്.ഏഴ് ദിവസം കൊണ്ട് രോഗികളുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.