ന്യൂജഴ്‌സി ∙ വേൾഡ് മലയാളി കൗൺസിൽ അമേരിക്കാ റീജിയൻ ഈ വരുന്ന ഇരുപത്തിയാറിന് (ചൊവ്വാഴ്‌ച) വൈകിട്ട് അമേരിക്കൻ സെൻട്രൽ സമയം 7 ന് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷവും പുതുതായി രൂപം കൊടുത്ത നോർത്ത് ജേഴ്‌സി പ്രൊവിൻസ് ഉദ്ഘാടനവും നടത്തും.

മുൻ എംപിയും കേരളാ കോൺഗ്രസ് (എം) പാർട്ടി ചെയർമാനുമായ ജോസ്. കെ. മാണി മുഖ്യാതിഥി ആയി പങ്കെടുത്ത് ഉദ്ഘാടന കർമം നിർവഹിക്കും. മനോരമ ന്യൂസ് മേക്കർ 2020 ഫൈനലിസ്റ്റിൽ നിറഞ്ഞു നിൽക്കുന്ന ജോസ് കെ. മാണിയുടെ നിറ സാന്നിധ്യം ചടങ്ങിന് ആകർഷകം ആകും.

വിശിഷ്ടാതിഥി മുൻ ഡിജിപി ജേക്കബ് പുന്നൂസ് മുഖ്യ പ്രസംഗം നടത്തും. തന്റെ പരിചയ സമ്പത്തുകൊണ്ടും വാക്‌ചാതുര്യം കൊണ്ടും ലോകം എമ്പാടുമുള്ള പ്രവാസികളുടെ കണ്ണിലുണ്ണി ആയി മാറിയ മുൻ ഡിജിപി. സദസ്സിനെ ഇരുത്തി ചിന്തിപ്പിക്കും എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ പ്രസംഗം അനുഭവ സമ്പത്താകും സദസ്യർക്കെന്നു ഭാരവാഹികൾ അറിയിച്ചു.

പരിപാടികൾക്ക് കൊഴുപ്പേകുവാൻ അതിഥി ദിനേശ് നായരും അനന്യ ദിനേശ് നായരും ഒപ്പം ചേരുന്നു. ചെയർമാൻ സ്റ്റാൻലി തോമസ്, പ്രസിഡന്റ് ജിനു തര്യൻ, ജനറൽ സെക്രട്ടറി നിഖിൽ മാണി, ട്രഷറർ അല്ലൻ ഫിലിപ്പ്, വൈസ് ചെയർമാൻ ബിബിൻ മൈക്കിൾ, അഡ്വൈസറി ചെയർമാൻ രഘുനാഥ് അയ്യർ, ടിറ്റോ വര്ഗീസ് യൂത്ത് ഫോറം പ്രസിഡന്റ്, രഞ്ജു തങ്കപ്പൻ കൾച്ചറൽ ഫോറം പ്രസിഡന്റ്, സുമേഷ് സുരേന്ദ്രൻ, ആന്റണി ജോസഫ്, ഷൈബു, അരുൺ ചെമ്പരത്തി, മാത്യു ഈപ്പൻ, ഷെല്ലി ജോസ്, അലക്സ് ഡാനിയേൽ, റിമി കുരിയൻ, രാജീവ് ജോർജ്, ജേക്കബ് തോമസ്, മുതലായവർ സത്യ പ്രതിജ്ഞ ചൊല്ലി പ്രൊവിന്സിന്റെ ചുമതല ഏറ്റെടുക്കും.

വേൾഡ് മലയാളി കൗൺസിൽ പ്രൊവിൻസുകൾ ഒന്നൊന്നായി രൂപപ്പെടുമ്പോൾ ലോകത്തിലെ തന്നെ മലയാളികളുടെ ഏറ്റവും വലിയ നെറ്റ്‌വർക്ക് സംഘടനയുടെ നെറ്റിലെ ഒരു കണ്ണി കൂടി നെയ്തെടുത്തതായി കണക്കാക്കാമെന്നും അതിനു പിന്നിൽ പ്രവർത്തിക്കുന്ന ഏവരും അനുമോദനം അർഹിക്കുന്നു എന്നും ഗ്ലോബൽ വൈസ് പ്രസിഡന്റ് (ഓർഗ്) പി. സി. മാത്യു പറഞ്ഞു.

റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പിയാർ, ജനറൽ സെക്രെട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് ചെയർമാൻ ഫിലിപ്പ് മരേട്ട്, ശാന്താ പിള്ളൈ, എൽദോ പീറ്റർ, സെസിൽ ചെറിയാൻ, ജോൺസൺ തലച്ചെല്ലൂർ, മാത്യൂസ് എബ്രഹാം, സന്തോഷ് പുനലൂർ, ശോശാമ്മ ആൻഡ്രൂസ്, മേരി ഫിലിപ്പ്, ആലിസ് മഞ്ചേരി, ചാക്കോ കോയിക്കലേത്, ഗാരി നായർ, മുതലായ റീജിയൻ നേതാക്കൾ ആശംസകൾ നേരും.

പരിപാടി ഫെയ്സ് ബുക്കിലും യൂ ട്യൂബിലും തത്സമയ പ്രക്ഷേപണം ഉണ്ടായിരിക്കും. ഗ്ലോബൽ ചെയർമാൻ ഡോക്ടർ പി. എ. ഇബ്രാഹിം, ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള, അഡ്മിൻ വൈസ് പ്രസിഡന്റ് ജോൺ മത്തായി ഗ്ലോബൽ വൈസ് ചെയർമാൻ ഡോക്ടർ വിജയലക്ഷ്മി, ജനറൽ സെക്രട്ടറി ഗ്രിഗറി മേടയിൽ, ട്രഷറർ അറമ്പൻകുടി, അസോസിയേറ്റ് സെക്രട്ടറി മുതലായവർ പരിപാടികളുടെ വിജയത്തിനായി ആശംസകൾ അറിയിച്ചു.

പരിപാടിയിൽ പങ്കെടുക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

*Join Zoom Meeting* January 26, Central time 7:00 pm USA

https://us02web.zoom.us/j/84274181266?pwd=WnBKRURKWVlSQnhYamRxamRaSDJ6dz09