അബുദാബി : മൂന്ന് തരം കോവിഡ് പരിശോധനയ്ക്ക് അംഗീകാരം നല്‍കി അബുദാബി ആരോഗ്യ വകുപ്പ്. കോവിഡ് പരിശോധന സജീവമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിശോധനാ രീതിയ്ക്ക് അംഗീകാരം നല്‍കിയത്.

മൂക്കിലെ സ്രവമെടുത്ത് 20 മിനിറ്റില്‍ ഫലം ലഭ്യമാക്കുന്ന ആന്റിജന്‍ പരിശോധന, ഇതേ രീതിയില്‍ ഒരു മണിക്കൂര്‍ കൊണ്ട് ഫലം ലഭിയ്ക്കുന്ന ആര്‍.ടി ലാബ് ജെനിറ്റിക് പരിശോധന, ഉമിനീരെടുത്ത് കുട്ടികള്‍ക്ക് നടത്തുന്ന പരിശോധന എന്നിവയ്ക്കാണ് ആരോഗ്യ വകുപ്പ് അംഗീകാരം നല്‍കിയത്.

പി.സി.ആര്‍ ടെസ്റ്റുകള്‍, ഡി.പി.ഐ ടെസ്റ്റുകള്‍ എന്നിവയെല്ലാമാണ് മറ്റ് കോവിഡ് പരിശോധനകള്‍. വേഗത്തില്‍ ഫലം ലഭിക്കുന്നത് കൊണ്ടു തന്നെ അടിയന്തിര
പരിചരണ കേന്ദ്രങ്ങളിലും അത്യാഹിത വിഭാഗങ്ങളിലുമാണ് സംവിധാനം പ്രയോജനപ്പെടുത്തുക.