നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗംപേരാവൂര്‍ സീറ്റ് ആവശ്യപ്പെട്ടേക്കും. പേരാവൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിനുണ്ടായ മികച്ച വിജയം ഉയര്‍ത്തിക്കാട്ടിസീറ്റ് ആവശ്യപ്പെടാനാണ് നീക്കം.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ ഇടതു മുന്നണി വന്‍ മുന്നേറ്റമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനും വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. ഇതിന് പിന്നാലെയാണ് പേരാവൂര്‍ സീറ്റ് ആവശ്യപ്പെടാന്‍ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം തീരുമാനിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ നിര്‍ണായകമായത് ജോസ് വിഭാഗത്തിന്റെ സ്വാധീനമാണെന്നാണ് നേതാക്കളുടെ അവകാശവാദം.

യുഡിഎഫിലായിരുന്ന സമയത്ത് തളിപ്പറമ്പ് സീറ്റിലായിരുന്നു കേരള കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിച്ചിരുന്നത്. എന്നാല്‍ സിപിഐമ്മിന്റെ ശക്തികേന്ദ്രമായ തളിപ്പറമ്പ് ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുക്കില്ലെന്നുറപ്പാണ്. യുഡിഎഫിന് സ്വാധീനമുള്ള ഇരിക്കൂറിനോട് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനും വലിയ താല്‍പര്യമില്ല. എന്നാല്‍ പേരാവൂര്‍ മണ്ഡലത്തില്‍ വിജയസാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. സീറ്റ് ലഭിച്ചാല്‍സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി. ജോസിനെ മത്സരിപ്പിക്കാനാണ് സാധ്യത.