ചെല്‍സി എഫ് എ കപ്പില്‍ മുന്നോട്ട്. ഇന്ന് നാലാം റൗണ്ടില്‍ നടന്ന മത്സരത്തില്‍ ലുടണ്‍ ടൗണിനെ ആണ് ലമ്പര്‍ഡിന്റെ ചെല്‍സി വീഴ്ത്തിയത്. യുവ സ്ട്രൈക്കര്‍ ടാമി അബ്രഹാമിന്റെ ഹാട്രിക്കാണ് വിജയം നല്‍കിയത്. ആദ്യ 17 മിനുട്ടില്‍ തന്നെ ചെല്‍സി രണ്ടു ഗോളുകള്‍ക്ക് മുന്നില്‍ എത്തി. 11ആം മിനുട്ടില്‍ ആയിരുന്നു ടാമിയുടെ ആദ്യ ഗോള്‍ വന്നത്. ആറു മിനുട്ടുകള്‍ക്ക് അകം രണ്ടാം ഗോളും എത്തി.

30ആം മിനുട്ടില്‍ ക്ലാര്‍കിലൂടെ ഒരു ഗോള്‍ മടക്കി കൊണ്ട് ലുടണ്‍ ചെല്‍സിയെ സമ്മര്‍ദ്ദത്തിലാക്കി. എങ്കിലും ചെല്‍സിയുടെ അറ്റാക്കുകള്‍ ആണ് കളിയില്‍ ഉടനീളം കണ്ടത്‌. രണ്ടാം പകുതിയില്‍ 74ആം മിനുട്ടില്‍ ഹുഡ്സണ്‍ ഒഡോയിയുടെ പാസില്‍ നിന്ന് ടാമി ഹാട്രിക്ക് തികച്ച മൂന്നാം ഗോള്‍ നേടി. 86ആം മിനുട്ടില്‍ ഒരു പെനാള്‍ട്ടി ചെല്‍സിക്ക് ലഭിച്ചു. ഗോള്‍ കണ്ടെത്താന്‍ കഷ്ടപ്പെടുന്ന വെര്‍ണറിന്ര് ആ പെനാള്‍ട്ടി എടുക്കാന്‍ ടീം അനുവദിച്ചു എങ്കിലും പെനാള്‍ട്ടി സ്പോടിലും വെര്‍ണര്‍ പരാജയപ്പെട്ടു. ചെല്‍സി അഞ്ചാം റൗണ്ടില്‍ ബാര്‍ന്‍സ്ലിയെ ആകും നേരിടുക.