മസ്‌കത്ത് ∙ ഒമാന്‍ കരാതിര്‍ത്തികള്‍ അടച്ച നടപടി ഒരാഴ്ച കൂടി ദീര്‍ഘിപ്പിച്ച്‌ സുപ്രീം കമ്മിറ്റി. ഫെബ്രുവരി ഒന്ന് വൈകിട്ട് ആറ് വരെ അതിര്‍ത്തി അടഞ്ഞുകിടക്കുമെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി. രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറ് മുതല്‍ ഒമാന്‍ കരാതിര്‍ത്തികള്‍ അടച്ചത്.

അതേസമയം ഒമാനില്‍ മൂന്നു ദിവസങ്ങള്‍ക്കിടെ 558 പുതിയ കോവിഡ് രോഗികള്‍. ആകെ കോവിഡ് കേസുകള്‍ 133044 ആയി ഉയര്‍ന്നു. നാല് കോവിഡ് രോഗികള്‍ കൂടി മരിച്ചു. 1521 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചത്. മരണ നിരക്ക് 1.14 ശതമാനമായി ഉയര്‍ന്നു.