പാലാ : കാരുണ്യാ ചികിത്സാ സഹായ പദ്ധതി തുടരണമെന്നും റബ്ബര്‍ വിലസ്ഥിരതാപദ്ധതിയും സാമൂഹ്യ പെന്‍ഷനുകളും ഉയര്‍ത്തണമെന്നു മുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുകയും സാമ്പത്തിക സംവരണം നടപ്പാക്കുകയും ചെയ്തു കൊണ്ട് കേരള കോണ്‍ഗ്രസ് ഉന്നയിച്ച ആവശ്യങ്ങള്‍ ഒന്നൊന്നായി നടപ്പാക്കിക്കൊണ്ടിരിക്കുന്നതായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ്.കെ.മാണി പറഞ്ഞു.

എല്‍.ഡി.എഫിന്റെ തുടര്‍ ഭരണത്തിനായി പാര്‍ട്ടി നടത്തുന്ന ജനസമ്ബര്‍ക്ക പരിപാടിയുടെ ഭാഗമായി എല്ലാ ഭവനങ്ങളും സന്ദര്‍ശിച്ച്‌ പാര്‍ട്ടി നിലപാട് വിശദീകരിക്കുവാന്‍ പരിപാടി തയ്യാറാക്കിയതായി അദ്ദേഹം പറഞ്ഞു:

പാലാ ടൗണ്‍ മണ്ഡലം കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരിയില്‍ ബൂത്ത്തല പ്രവര്‍ത്തകയോഗങ്ങള്‍ സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.നഗരസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി.

യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് ബിജു പാലൂപടവന്‍ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ജോസ് ടോം, ബേബി ഉഴുത്തു വാല്‍, തോമസ് ആന്റെ ണി,ജോസുകുട്ടി പൂവേലി, ബൈജു കൊല്ലംപറമ്ബില്‍, ഔസേപ്പച്ചന്‍ വാളി പ്ലാക്കല്‍, സുനില്‍ പയ്യപ്പിളളി, ഷാജു തുരുത്തന്‍ എന്നിവര്‍ പ്രസംഗിച്ചു.പുതിയ മണ്ഡലം സെക്രട്ടറിമാരായി ബോബി ചെറിയാന്‍, ടോമി കട്ടയില്‍ എന്നിവരെ തെരഞ്ഞെടുത്തു.