എഡിന്‍‌ബര്‍ഗ്: സൗത്​ ഷെറ്റ്​ലാന്‍ഡ്​ ദ്വീപുകളില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത​ രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

ഭൂകമ്ബത്തെ തുടര്‍ന്ന് സുനാമിക്ക്​ സാധ്യതയുള്ളതായി ചിലി ആഭ്യന്തര മന്ത്രാലയം നല്‍കി. ചിലി തലസ്ഥാനമായ സാന്‍റിയാഗോയിലും പ്രകമ്ബനം അനുഭവപ്പെട്ടിരുന്നു. അതേസമയം, സൂനാമിക്ക്​ സാധ്യതയില്ലെന്ന്​ യു.എസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം ഇറക്കിയ ബുള്ളറ്റിനില്‍ പറഞ്ഞു.

തെക്കന്‍ അക്ഷാംശ രേഖ 61.7 ഡിഗ്രിയിലും പടിഞ്ഞാറന്‍ രേഖാംശ രേഖ 55.6 ഡിഗ്രിയിലുമാണ്​ ഭൂകമ്ബത്തിന്‍റെ പ്രഭവകേന്ദ്രം.