ഇടുക്കി: കേരള കോണ്‍ഗ്രസില്‍ നിന്ന് ഇടുക്കി സീറ്റ് തിരിച്ചെടുക്കണമെന്ന ആവശ്യം ഇടുക്കിയിലെ കോണ്‍ഗ്രസില്‍ ശക്തമാകുന്നു. ഘടകകക്ഷിനേതാക്കളെ കോണ്‍ഗ്രസുകാരുടെ വോട്ടുകൊണ്ട് എംഎല്‍എമാര്‍ ആക്കേണ്ടെന്നുമാണ് ജില്ലയില്‍ കോണ്‍ഗ്രസുകാര്‍ അറിയിച്ചിരിക്കുന്നത്.

കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കിയ തിരിച്ചടി ജോസഫിന്റെ പിടിവാശി മൂലമാണ് ഉണ്ടായതെന്നും ജില്ലയിലെ കോണ്‍ഗ്രസുകാര്‍ അറിയിച്ചു.ജില്ലയില്‍ ഒട്ടും അറിയപ്പെടാത്ത മണ്ഡലത്തിന് പുറത്തുള്ള സ്ഥാനാര്‍ത്ഥികളെ പോലും ജയിപ്പിക്കുന്നതില്‍ ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പങ്ക് വളരെ വലുതാണ്. ഇടുക്കി നിയോജകമണ്ഡലം 1991 മുതല്‍ ഘടകകക്ഷികളുടെ കയ്യിലാണ്. ഇതിനൊരു മാറ്റം ഉണ്ടാകണമെന്നും ആരാന് വേണ്ടി വെയില്‍ കൊള്ളേണ്ടതില്ലെന്നാണ് ജില്ലയില്‍ കോണ്‍ഗ്രസുകാര്‍ അറിയിച്ചിരിക്കുന്നത്