ഗോവ :ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തുടക്കത്തിലെ മോശം പ്രകടനത്തിന് ശേഷം വിജയ വഴിയില്‍ എത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യത്തെ ആറു മത്സരങ്ങളില്‍ ഒന്ന് പോലും ജയിക്കാതിരുന്ന ബ്ലാസ്റ്റേഴ്‌സ് അവസാന ഏഴു മത്സരങ്ങളില്‍ മൂന്നെണ്ണവും വിജയിച്ചു. 13 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 14 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

വിദേശ താരങ്ങള്‍ അടങ്ങിയ മുന്നേറ്റ നിര താളം കണ്ടെത്തിയതും, പ്രതിരോധത്തില്‍ കോസ്റ്റയും കീപ്പര്‍ ആല്‍ബിനോ ഗോമസും നിറഞ്ഞു കളിച്ചപ്പോള്‍ വീണ്ടും പ്ലെ ഓഫ് പ്രതീക്ഷകള്‍ വര്‍ധിച്ചു.

ലീഗില്‍ ഇതുവരെ 17 ഗോളുകള്‍ നേടിയിട്ടുണ്ട് ബ്ലാസ്റ്റേഴ്‌സ് .മുന്നേറ്റ നിരക്കാര്‍ മാത്രമല്ല ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ സ്കോറര്‍മാര്‍13 റൗണ്ട് മത്സരങ്ങള്‍ കഴിയുമ്ബോള്‍ 9 പേരാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി വല കുലുക്കിയത്. ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്കോറെഴ്സ് ഉള്ളതും ബ്ലാസ്റ്റഴ്സിനാണ്.6 ഗോളുകളും 1 അസ്സിസ്റ്റുമായി ടീമില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സംഭാവന നല്‍കിയത് ഓസ്‌ട്രേലിയന്‍ സ്ട്രൈക്കറായ ജോര്‍ദാന്‍ മറേയാണ് . 686 മിനിറ്റുകളാണ് താരം ബ്ലാസ്റ്റേഴ്സിനായി ഗ്രൗണ്ടിലിറങ്ങിയത്..

കെപി രാഹുല്‍ 3, ഗാരി ഹുപ്പര്‍ 2 എന്നിങ്ങനെയാണ് ഒന്നിലധികം ഗോള്‍ നേടിയ മറ്റ് കേരളകളിക്കാരുടെ ഗോള്‍വേട്ട.