വയനാട്: വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ തഹസില്‍ദാറോട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള റിപ്പോര്‍ട്ട് തേടി.റിസോര്‍ട്ടിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ടെന്‍റ് കെട്ടിയുള്ള റിസോര്‍ട്ടിന്‍റെ പ്രവര്‍ത്തനം ദുരന്തനിവാരണ അതോറിറ്റി പരിശോധിക്കും.

അനുമതിയില്ലാത്ത ടെന്റുകള്‍ നിരോധിക്കുമെന്നും, അനുമതിയില്ലാതെ സഞ്ചാരികളെ താമസിപ്പിച്ചാല്‍ ഉടമയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടിലെത്തിയ യുവതിയെ ഇന്നലെ രാത്രിയാണ് കാട്ടാന ചവിട്ടിക്കൊന്നത്. റിസോര്‍ട്ടിലെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.