പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രവി കെ. ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് ‘ഭ്രമം’.

എ.പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, അനീഷ്, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ, ഞാന്‍ പ്രകാശന്‍ ഫെയിം ദേവിക തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

തിരക്കഥ, സംഭാഷണം ശരത് ബാലന്‍ എഴുതുന്നു. ലൈന്‍ പ്രൊഡ്യുസര്‍ ബാദുഷ.എന്‍.എം, എഡിറ്റിംഗ്: ശ്രീകര്‍ പ്രസാദ്, സംഗീത സംവിധാനം: ജാക്സ് ബിജോയ്, അസോസിയേറ്റ് ഡയറക്ടര്‍: ജിത്തു അഷ്റഫ്, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍: അശ്വതി നടുത്തൊടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു.പി.കെ, സ്റ്റില്‍സ്: ബിജിത് ധര്‍മ്മടം, മേക്കപ്പ്‌: റോണക്സ് സേവ്യര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍, ടൈറ്റില്‍ ഡിസൈന്‍: ആനന്ദ് രാജേന്ദ്രന്‍. ജനുവരി 27ന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും. പി.ആര്‍.ഒ: എ.എസ്.ദിനേശ്.