ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്​ ബി.എം.ഡബ്ല്യു സ്വന്തമാക്കി. താരം തന്നെയാണ്​ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്​.ഓസ്​ട്രേലിയക്കെതിരായ ടെസ്റ്റ്​ പരമ്ബര വിജയിച്ച്‌​ നാട്ടിലെത്തിയ ശേഷമാണ്​ വാഹനം സ്വന്തമാക്കിതത്​.നിരവധി പ്രതിസന്ധികള്‍ തരണംചെയ്​താണ്​ സിറാജ്​ ഓസ്​ട്രേലിയക്കെതിരേ മികച്ച പ്രകടനം പുറത്തെടുത്തത്​. ആസ്​ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടംപിടിച്ച്‌​ സിഡ്​നിയിലെത്തി സ്വപ്​നതുല്യമായ അരങ്ങേറ്റത്തിന്​ കാത്തിരിക്കു​േമ്ബാഴായിരുന്നു നാട്ടില്‍ നിന്നും പിതാവിന്‍റെ മരണവാര്‍ത്തയെത്തുന്നത്​.

ഹൈദരാബാദ്​ നഗരത്തിലെ ഓ​ട്ടോതൊഴിലാളിയായിരുന്ന പിതാവ്​ മുഹമ്മദ്​ ഗൗസാണ്​ സിറാജിന്​ വളരാനുള്ള വെള്ളവും വളവും നല്‍കിയത്​. മാതാവിന്‍റെ നിര്‍ബന്ധപ്രകാരം നാട്ടിലേക്ക്​ മടങ്ങാതെ ആസ്​ട്രേലിയയില്‍ തുടര്‍ന്ന സിറാജ്​ അഭിമാനത്തോടെയാണ്​ തിരികെ പറക്കുന്നത്​. ഒന്നാംടെസ്റ്റിനിടെ മുഹമ്മദ്​ ഷമിക്ക്​ പരിക്കേറ്റതോടെയാണ്​ രണ്ടാംടെസ്റ്റില്‍ സിറാജിന്​ അരങ്ങേറ്റത്തിന്​ അവസരമൊരുങ്ങുന്നത്​. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ്​ സ്​റ്റേഡിയമെന്ന ഖ്യാതിയുണ്ടായിരുന്ന മെല്‍ബണിലെ ബോക്​സിങ്​ ഡേ ടെസ്റ്റ്​ ഏതൊരു താരത്തിനും മോഹിപ്പിക്കുന്ന അരങ്ങേറ്റവേദിയായിരുന്നു. ദേശീയ ഗാനത്തിന്​ വേണ്ടി ടീമുകള്‍ അണിനിരന്നപ്പോള്‍ പിതാവിനെയോര്‍ത്ത്​ കണ്ണുനിറഞ്ഞ സിറാജിന്‍റെ മുഖം ക്രിക്കറ്റ്​ പ്രേമികളുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്​.