പൂജപ്പുര സെൻട്രൽ ജയിലിൽ മൂന്ന് തടവുകാർക്ക് കൂടി മർദനമേറ്റതായി ജില്ലാ ലീ​ഗൽ സർവീസസ് അതോറിറ്റിയുടെ റിപ്പോർട്ട്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കാൻ കമ്മിഷണറോട് ഹൈക്കോടതി നിർദേശിച്ചു.

ശ്യം ശിവൻ, ഉണ്ണിക്കുട്ടൻ, ഷിനു എന്നിവർക്കാണ് മർദനമേറ്റത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മർദനമേറ്റവർക്ക് ചികിത്സ ലഭ്യമാക്കാൻ‌ മജിസ്ട്രേറ്റ് കോടതിക്ക് നിർദേശം നൽകി.

പൂജപ്പുര സെൻട്രൽ ജയിലിൽ കെവിൻ കേസ് പ്രതി ടിറ്റു ജെറോമിന് മർദനമേറ്റിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കി. സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് ജെറോം നൽകിയ ഹ‍ർജിയിൽ ഹൈക്കോടതി നിർദേശപ്രകാരം മജിസ്ട്രേറ്റ് കോടതി ടിറ്റുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.