ചെന്നൈ : തമിഴ്‌നാടിനെ പിടിച്ചെടുക്കാന്‍ ബിജെപിക്കാവില്ലെന്ന് ഡിഎംകെ എംപി കനിമൊഴി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാമേശ്വരത്തെത്തിയ കനിമൊഴി നെയ്ത്ത് സമൂഹവുമായി ആശയവിനിമയം നടത്തുന്നതിനിടെയാണ് ഈക്കാര്യം പറഞ്ഞത്.

തമിഴ്‌നാടിനെ പിടിച്ചെടുക്കാന്‍ ബിജെപിക്കാവില്ല. എത്ര തവണ ബിജെപി നേതാക്കള്‍ തമിഴ്‌നാട് സന്ദര്‍ശനം നടത്തിയാലും ഇവിടെ താമര വിരിയില്ല കനിമൊഴി പറഞ്ഞു. തമിഴ്‌നാട്ടില്‍ നിയമഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധും സംസ്ഥാനത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ്‌നാടിനെ ബഹുമനമില്ലെന്നാണ് രാഹുല്‍ ഗാന്ധി പ്രചാരണത്തിനിടെ ആരോപിച്ചത്.

തമിഴ്‌നാട്ടില്‍ ബിജെപിക്കെതിരെ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് ഡിഎംകെയുമായി സഖ്യത്തിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇത് രണ്ടാം തവണയാണ് രാഹുല്‍ തമിഴ്‌നാട് സന്ദര്‍ശനം നടത്തുന്നത്.