അബൂദബി:യുഎഇയില്‍ പുതുതായി 3,566 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 174,172 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. അതേസമയം ചികിത്സയിലായിരുന്ന 4,051 പേര്‍ കൂടി രോഗമുക്തി നേടി.

യുഎഇയില്‍ ഏഴ് മരണങ്ങളാണ് പുതുതായി റിപോര്‍ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 783 കോവിഡ് മരണങ്ങളാണ് സംഭവിച്ചത്. ഇതുവരെ 2,74,376 പേര്‍ക്കാണ് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 2,47,318 പേരും രോഗമുക്തരായി.