എയിംസ് ജീവനക്കാരനെ മർദിച്ച കേസിൽ ആംആദ്മി എംഎൽഎ സോംനാഥ് ഭാരതിക്ക് രണ്ട് വർഷം തടവ് ശിക്ഷ. 2016ലാണ് കേസിനാസ്പദമായ സംഭവം. സോംനാഥ്​ ഭാരതിയും മറ്റ്​ 300 പേര്​ ചേർന്ന്​ എയിംസിന്‍റെ വേലി തകർത്ത്​ അതിക്രമിച്ച്​ കടക്കുകയും സെക്യൂരിറ്റി ജീവനക്കാരനെ മർദിക്കുകയായിരുന്നു.

തടവ്​ ശിക്ഷക്ക്​ പുറമേ അഡീഷണൽ ചീഫ്​ മെട്രോപൊളിറ്റിൻ മജിസ്ട്രേറ്റ്​ രവീന്ദ്ര കുമാർ പാണ്ഡ്യ ഒരു ലക്ഷം പിഴയും വിധിച്ചിട്ടുണ്ട്​. പിഴവുകളില്ലാതെ​ കേസ്​ തെളിയിക്കാൻ പ്രോസിക്യൂഷന്​ കഴിഞ്ഞുവെന്ന്​ കോടതി നിരീക്ഷിച്ചു.

ഐ.പി.സി സെക്ഷൻ 323, 353, 147 വകുപ്പുകൾ പ്രകാരമാണ്​ കോടതി സോംനാഥ്​ ഭാരതിയെ ശിക്ഷിച്ചത്​. പൊതുമുതൽ നശിപ്പിക്കുന്നതിനെതിരായ വകുപ്പും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്​.