ഖത്തറില്‍ 263 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗംബാധിച്ചത്. 35 പേര് വിദേശത്തു നിന്നും എത്തിയവരാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 148,521 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 141 പേരാണ് വൈറസ് ബാധയില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 144,619 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 3,654 പേരാണ്.