ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്‍പത് കോടി എണ്‍പത്തേഴ് ലക്ഷം പിന്നിട്ടു. ആറ് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇരുപത്തൊന്ന് ലക്ഷം കടന്നു. ഏഴ് കോടി പേര്‍ രോഗമുക്തി നേടി.

അമേരിക്കയില്‍ രണ്ടരക്കോടിയിലധികം രോഗബാധിതരാണ് ഉള്ളത്. 1,87,751 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4.24 ലക്ഷം പേര്‍ മരിച്ചു. ഒന്നര ലക്ഷം പേര്‍ സുഖം പ്രാപിച്ചു.

ഇന്ത്യയില്‍ 1,06,40,544 കൊവിഡ് ബാധിതരാണ് ഉള്ളത്. പതിനാലായിരത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 1,82,831 പേരാണ് ചികിത്സയിലുള്ളത്.1.53 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 1,03,00,063 ആയി ഉയര്‍ന്നു.

ബ്രസീലില്‍ എണ്‍പത്തിയേഴ് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. 2.15 ലക്ഷം പേര്‍ മരിച്ചു. എഴുപത്തിയഞ്ച് ലക്ഷം പേര്‍ രോഗമുക്തി നേടി.റഷ്യയില്‍ മുപ്പത്തിയാറ് ലക്ഷം പേര്‍ക്കും, ബ്രിട്ടനില്‍ മുപ്പത്തിയഞ്ച് ലക്ഷം പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.