തിരുവനന്തപുരം: ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കൊവാക്സിന്‍ ഇന്ന് കേരളത്തിലെത്തും. 37000 ഡോസ് കോവാക്സിന്‍ ആണ് ഇന്ന് കേരളത്തില്‍ എത്തുന്നത്.കേന്ദ്രസര്‍ക്കാര്‍ തീരുമാനം അനുസരിച്ചാണ് ഭാരത് ബയോടെക്കില്‍ നിന്നുളള വാക്സിന്‍ ഹൈദരാബാദില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കുന്നത്. വിമാനമാര്‍ഗം എത്തിക്കുന്ന വാക്സിന്‍ തിരുവനന്തപുരം മേഖല വാക്സിന്‍ സെന്‍ററില്‍ സൂക്ഷിക്കും.

രണ്ടു ഡിഗ്രി മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവിലാണ് ഈ വാക്സിനും സൂക്ഷിക്കേണ്ടത്. അതേസമയം പരീക്ഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കൊവാക്സീന്‍ ഇപ്പോള്‍ വിതരണം ചെയ്യേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.

രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഷീല്‍ഡ് തന്നെ നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരള സര്‍ക്കാര്‍.