സർക്കാറിനെതിരെ എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ദേശീയ അധ്യക്ഷൻ ശരത് പവാറിന് കത്തയച്ചു. സംസ്ഥാനം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിന്റേയും റിവേഴ്‌സ് ഹവാലയുടേയും കേന്ദ്രമാണെന്നും എൻസിപി കത്തിൽ വ്യക്തമാക്കി.

അതേസമയം,ഫെബ്രുവരി അവസാനം 6 മുഖ്യമന്ത്രിമാരേയും സ്പീക്കറേയും ഇ.ഡി ചോദ്യം ചെയ്യും. എഡിഎഫിൽ തുടരുന്നത് എൻസിപിയ്ക്ക് ദോഷം ചെയ്യും. മന്ത്രി എ.കെ ശശീന്ദ്രൻ പാർട്ടി വിരുദ്ധ നടപടി സ്വീകരിച്ചതായും സംസ്ഥാന ജനറൽ സെക്രട്ടറി ദേശീയ അധ്യക്ഷൻ ശരത് പവാറിന് കത്തയച്ച കത്തിൽ വ്യക്തമാക്കുന്നു.