മാ​ഡ്രി​ഡ്: റ​യ​ല്‍ മാ​ഡ്രി​ഡ് പ​രി​ശീ​ല​ക​ന്‍ സി​ന​ദി​ന്‍ സി​ദാ​ന് കോ​വി​ഡ്. ഇ​തോ​ടെ സി​ദാ​ന്‍ സ്വ​യം​നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു. ഈ ​മാ​സം ആ​ദ്യം കോ​വി​ഡ് രോ​ഗി​യു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലായതിനെ തു​ട​ര്‍​ന്ന് അദ്ദേഹം ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു. റ​യ​ലി​ന്‍റെ പ​രി​ശീ​ല​ന​ങ്ങ​ളി​ലൊ​ന്നും പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

ശ​നി​യാ​ഴ്ച ആ​ല്‍​വ​സു​മാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ റ​യ​ലി​ന് സി​ദാ​ന്‍റെ സേ​വ​നം ല​ഭി​ക്കി​ല്ല. സി​ദാ​ന്‍റെ അ​ഭാ​വ​ത്തി​ല്‍ സ​ഹ​പ​രി​ശീ​ല​ക​ന്‍ ഡേ​വി​ഡ് ബ​ട്ടോ​ണി റ​യ​ലി​നെ പ​രി​ശീ​ലി​പ്പി​ക്കും.