കോവിഡ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച 23 കടകള്‍ക്കെതിരെ ദുബായ് സാമ്പത്തിക വിഭാഗം നടപടി സ്വീകരിച്ചു. ഒരു മൊബൈല്‍ ഫോണ്‍ കട അടപ്പിക്കുകയും ചെയ്തു.

മാസ്ക് ധരിക്കാതിരിക്കല്‍, സാമൂഹിക അകലം പാലിച്ചില്ല എന്നീ നിയമ ലംഘനങ്ങളാണ് ഇവര്‍ ചെയ്തത്. നായിഫ്, അല്‍ മുറാര്‍, ഹൂര്‍ അല്‍ അന്‍സ്, അല്‍ റിഗ്ഗ, അല്‍ റാസ്, അല്‍ ബതീന്‍, അല്‍ ദഗായ, അയാല്‍ നാസിര്‍ തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.