ചെങ്ങന്നൂര്‍: എം.സി റോഡില്‍ തിരുവല്ലക്കും ചങ്ങനാശ്ശേരിക്കുമിടയില്‍ പെരുന്തുരുത്തിയില്‍ കെഎസ്.ആര്‍.ടി.സി ബസിടിച്ച്‌ മരിച്ചത് വിവാഹം നിശ്ചയിച്ച യുവാവും യുവതിയും. വിവാഹം ഇരുവീട്ടുകാരും തമ്മില്‍ ആലോചിച്ച്‌ ഉറപ്പിച്ചിരിക്കവെയാണ് ദുരന്തമുണ്ടായത്. ചെങ്ങന്നൂര്‍ പിരളശ്ശേരി കാഞ്ഞിരംപറമ്പില്‍ വീട്ടില്‍ പരേതനായ ചാക്കോ സാമുവേല്‍ -കുഞ്ഞമ്മ ദമ്ബതികളുടെ മകനും മുളക്കുഴ സെന്‍റ് ഗ്രീഗോറിയോസ് സ്കൂള്‍ ബസിലെ ഡ്രൈവറുമായ ജെയിംസ് ചാക്കോയും (32), വെണ്‍മണി കല്യാത്ര പുലക്കടവ് ആന്‍സി ഭവനില്‍ സണ്ണി – ലിലാമ്മ ദമ്പതികളുടെ മകള്‍ ആന്‍സി (26) യും ആണ് മരിച്ചത്.

ആന്‍സിയുടെ അമ്മയും സഹോദരന്‍ അഖിലും കോവിഡിന്‍െറ പശ്ചാത്തലത്തില്‍ വിദേശത്തുനിന്ന് നാട്ടിലെത്തിലെത്തുന്നതിലുകണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് വിവാഹ തീയതി തീരുമാനിക്കാതിരൂന്നത്. കംപ്യൂട്ടര്‍ പഠനം കഴിഞ്ഞ ആന്‍സിയെ കോട്ടയത്ത് ജോലിക്കുള്ള അഭിമുഖത്തില്‍ പങ്കെടുപ്പിച്ച്‌ തിരികെ ചെങ്ങന്നൂരിലേക്ക് മടങ്ങിവരുന്ന വഴിയായിരുന്നു അപകടം.

ജയിംസ് ചാക്കോയുടെ അമ്മ രോഗബാധിതയാണ്. ബിന്ദു ഏക സഹോദരിയാണ്. ജയിംസിനെക്കുറിച്ച്‌ നാട്ടിലും ജോലി ചെയ്യുന്ന സ്കൂളിലും നല്ല മതിപ്പാണ്.