ഹൂസ്റ്റൺ: കൊട്ടാരക്കര പുത്തൂർ പറങ്കിമാമൂട്ടിൽ പരേതരായ ഐ.ഇടിച്ചെറിയയുടെയും കുഞ്ഞമ്മ ഇടിച്ചെറിയയുടെയും മകൻ ഇടിച്ചെറിയ ചാക്കോ (കുഞ്ഞുമോൻ ) ഹൂസ്റ്റണിൽ നിര്യാതനായി.
ഭാര്യ സാറാമ്മ ചാക്കോ തീയാടിക്കൽ കുറ്റിക്കണ്ടത്തിൽ കുഴിവേലികാവുങ്കൽ കുടുംബാംഗമാണ്.

1974ൽ ഹൂസ്റ്റണിലെ പവൽ ഇൻഡസ്ട്രീസിൽ ജോലിയിൽ പ്രവേശിച്ച പരേതൻ ദീർഘവർഷങ്ങളായി അവിടെ ലീഡ് മാനേജറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.ഹൂസ്റ്റൺ  സെന്റ് ഗ്രീഗോറിയോസ്  ഓർത്തഡോൿസ് ഇടവകയുടെ സ്ഥാപകാംഗങ്ങളിലൊരാളാണ്.

മക്കൾ: അലക്സ് ചാക്കോ, സൂസൻ ചാക്കോ (ഇരുവരും ഹൂസ്റ്റൺ), മരുമക്കൾ : ബിയാങ്ക, ജേസൺ തോമസ് (ഇരുവരും ഹൂസ്റ്റൺ). കൊച്ചുമക്കൾ:  ക്സാൻഡർ, ജൂഡ്, സേത്ത്. ഷാൻ
സഹോദരങ്ങൾ: പരേതനായ സി.ജോർജ്, ലിസി സ്കറിയ, മോളി തോമസ്, അമ്മിണി ലോനപ്പൻ, ഏബ്രഹാം ഇടിച്ചെറിയ (ബാബു- ഹൂസ്റ്റൺ), ഇടിച്ചെറിയ മാത്യു (അച്ചു- ഹൂസ്റ്റൺ)

പൊതുദർശനം : ജനുവരി 24 ന് ഞായറാഴ്ച വൈകുന്നേരം  5-7 വരെ പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ( 1310, N Main St, Pearland, TX 77581)

സംസ്കാര ശുശ്രൂഷകൾ: ജനുവരി 25 ന് തികളാഴ്ച 2 മണിക്ക് (സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ( 1310, N Main St, Pearland, TX 77581) ശുശ്രൂഷകൾക്ക് ശേഷം സൗത്ത് പാർക്ക് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്,
ഇടിച്ചെറിയ മാത്യു (അച്ചു) – 832 651 1591