കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കർഷകർ. ഒന്നര വർഷത്തേയ്ക്ക് നിയമങ്ങൾ മരവിപ്പിക്കാമെന്ന കേന്ദ്ര സർക്കാർ നിർദേശം കർഷകർ തള്ളി. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ട്രാ​ക്ട​ർ റാ​ലി ന​ട​ത്തു​മെ​ന്നും കർഷകർ വ്യക്തമാക്കി.

സി​ങ്കു അ​തി​ർ​ത്തി​യി​ൽ ചേർന്ന ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മൂ​ന്ന് കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളും പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്ക​ണ​മെ​ന്നും ത​ങ്ങ​ളു​ടെ ഉ​ൽ‌​പ്പ​ന്ന​ങ്ങ​ൾ​ക്ക് മി​നി​മം താ​ങ്ങു​വി​ല ഉ​റ​പ്പു​വ​രു​ത്തു​ന്ന പു​തി​യ നി​യ​മം വേ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പത്താം വട്ട ച​ർ​ച്ച​യി​ലാ​ണ് 18 മാ​സം വ​രെ പു​തി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ മ​ര​വി​പ്പി​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശം​ വ​ച്ച​ത്. എ​ന്നാ​ൽ ഇ​തി​നോ​ട് ഉ​ട​നെ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. തുടർന്നാണ് യോ​ഗം വിളിച്ച് തീരുമാനമെടുക്കുകയായിരുന്നു