ഖത്തറില്‍ കനത്ത പൊടിക്കാറ്റും തണുപ്പും. ജാഗ്രത വേണമെന്ന് അധികൃതര്‍. കാറ്റിന്റെ വേഗം മണിക്കൂറില്‍ 22 നും 32 നോട്ടിക് മൈലിനും ഇടയിലാണ്. ചില സമയങ്ങളില്‍ 40 നോട്ടിക് മൈല്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് മിക്കയിടങ്ങളിലും ദൂരക്കാഴ്ച 2 കിലോമീറ്റര്‍ ആയി കുറഞ്ഞു. മോശം കാലാവസ്ഥയായതിനാല്‍ പൊതുജനങ്ങള്‍ പുറത്തിറങ്ങുമ്ബോള്‍ ജാഗ്രത വേണമെന്നും അധികൃതര്‍ ഓര്‍മപ്പെടുത്തി.