തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്നത് വാചകമടി വ്യവസായമെന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്റ്റാര്‍ട്ട് അപ്പുകളില്‍ സര്‍ക്കാരിന് അവകാശ വാദം ഉന്നയിക്കാന്‍ കഴിയില്ലെന്നും ഈ സര്‍ക്കാര്‍ വന്ന ശേഷം ഏത് വന്‍കിട വ്യവസായം തുടങ്ങി എന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ചോദ്യം ഉന്നയിച്ചു.

സര്‍ക്കാരിനെ അസൂയയോടെ നോക്കുന്നത് കൊണ്ടാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നതെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. പ്രതിപക്ഷം മാനസിക നിലയില്‍ മാറ്റം വരുത്തണമെന്നും ഇ പി ജയരാജന്‍ മറുപടി നല്‍കി. പ്രതിപക്ഷം നിക്ഷേപകരെ ഓടിക്കുകയാണെന്നും സംസ്ഥാനത്തിന്റെ പുരോഗതിയില്‍ പ്രതിപക്ഷം അസംതൃപ്തരാണെന്നും മന്ത്രി വിമര്‍ശിച്ചു.