ക​രി​പ്പൂ​ര്‍: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ര്‍​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​ന​ദു​ര​ന്തം അ​ന്വേ​ഷി​ക്കാ​ന്‍ നി​യോ​ഗി​ച്ച സം​ഘ​ത്തി​െന്‍റ കാ​ലാ​വ​ധി ര​ണ്ട്​ മാ​സം കൂ​ടി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം നീ​ട്ടി. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​മാ​ന​ത്തി​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട്​ ല​ഭി​ക്കാ​ന്‍ കാ​ല​താ​മ​സ​മു​ണ്ട്.

ഇ​തി​നാ​ല്‍ അ​ന്തി​മ റി​പ്പോ​ര്‍​ട്ട്​ ത​യാ​റാ​ക്കാ​ന്‍ ര​ണ്ട്​ മാ​സം കൂ​ടി അ​നു​വ​ദി​ച്ച​താ​യാ​ണ്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്​. ഇ​തോ​ടെ, റി​പ്പോ​ര്‍​ട്ട്​ വ​രാ​ന്‍ വൈ​കു​മെ​ന്ന്​ വ്യ​ക്​​ത​മാ​യി.

അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി 13ന്​ ​അ​വ​സാ​നി​ച്ചി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന്​ അ​ഞ്ച്​ മാ​സം പി​ന്നി​ട്ടി​ട്ടും പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്​ പോ​ലും പു​റ​ത്തു​വി​ടാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ര്‍​ഷം ആ​ഗ​സ്​​റ്റ്​ ഏ​ഴി​നാ​ണ്​ ക​രി​പ്പൂ​രി​ല്‍ ദു​ബൈ​യി​ല്‍ നി​ന്നെ​ത്തി​യ ബി 737-800 ​വി​മാ​നം ലാ​ന്‍​ഡി​ങ്ങി​നി​െ​ട നി​യ​ന്ത്ര​ണം ന​ഷ്​​ട​മാ​യി റ​ണ്‍​വേ​ക്ക്​ പു​റ​ത്തേ​ക്ക്​ പ​തി​ച്ച​ത്.

അ​േന്വഷണ സംഘാംഗം കരിപ്പൂരില്‍

ക​രി​പ്പൂ​ര്‍: അ​പ​ക​ടം അ​ന്വേ​ഷി​ക്കാ​ന്‍ നി​യോ​ഗി​ച്ച സം​ഘാം​ഗം കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​​ലെ​ത്തി. എ​യ​ര്‍​ക്രാ​ഫ്​​റ്റ്​ ആ​ക്​​സി​ഡ​ന്‍​റ്​ ഇ​ന്‍​വെ​സ്​​റ്റി​ഗേ​ഷ​ന്‍ ബ്യൂ​റോ​യു​ടെ അ​ഞ്ചം​ഗ സം​ഘ​ത്തെ​യാ​ണ്​ അ​​ന്വേ​ഷ​ണ​ത്തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. സം​ഘ​ത്തി​ലെ സീ​നി​യ​ര്‍ എ​യ​ര്‍​ക്രാ​ഫ്​​റ്റ്​ മെ​യി​ന്‍​റ​ന​ന്‍​സ്​ എ​ന്‍​ജി​നീ​യ​ര്‍ മു​കു​ള്‍ ഭ​ര​ദ്വാ​ജാ​ണ്​ എ​ത്തി​യ​ത്.