ഐപിഎല്‍-2021 നായി വിവിധ താരങ്ങളെ നിലനിര്‍ത്തി ഫ്രാഞ്ചൈസികള്‍. പല പ്രമുഖ താരങ്ങളേയും ഫ്രാഞ്ചൈസികള്‍ ഒഴിവാക്കി. സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്‌വെല്‍, ഹര്‍ഭജന്‍ സിങ്ങ്, പിയൂഷ് ചൗള ഉള്‍പ്പടെ പല പ്രമുഖരും അതാത് ടീമുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.

മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണെന്ന് ശ്രീലങ്കയുടെ മുന്‍ താരം ലസിത് മലിംഗ. ഐപിഎല്ലില്‍ മലിംഗ ഇനി കളിക്കില്ല. വെടിക്കെട്ട് ബാറ്റ്‌സ്‌മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ കിങ്സ് ഇളവന്‍ പഞ്ചാബ് കൈയൊഴിഞ്ഞു. ഈ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് മാക്‌സ്‌വെല്ലിനെ ഒഴിവാക്കിയത്.

ടീമുകള്‍ ഒഴിവാക്കിയ താരങ്ങള്‍

ചെന്നൈ സൂപ്പര്‍ കിങ്സ്: കേദാര്‍ ജാദവ്, പിയൂഷ് ചൗള, മോനു കുമാര്‍, മുരളി വിജയ്, ഹര്‍ഭജന്‍ സിങ്, ഷെയ്ന്‍ വാട്സണ്‍(റിട്ടേഡ്)

ഡല്‍ഹി ക്യാപിറ്റല്‍സ്: മോഹിത് ശര്‍മ, സന്ദീപ് ലാമിഷെയ്ന്‍, അലക്സ് ക്യാരി, ഡാനിയേല്‍ സാംസ്, കീമോ പോള്‍, തുഷാര്‍ ദേശ്പാണ്ഡെ, ജേസണ്‍ റോയ്, ഹര്‍ഷല്‍ പട്ടേല്‍

കിങ്സ് ഇലവന്‍ പഞ്ചാബ്: ഗ്ലെന്‍ മാക്സ്‌വെല്‍, ഷെല്‍ട്ടന്‍ കോട്ട്രല്‍, കൃഷ്ണപ്പ ഗൗതം, മുജീബ് ഉര്‍ റഹ്മാന്‍, തജീന്ദര്‍ സിങ്, ജിമ്മി നീഷാം, ഹാര്‍ഡസ് വില്‍ജോണ്‍, കരുണ്‍ നായര്‍, ജെ സുജിത്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ടോം ബാന്റന്‍, ക്രിസ് ഗ്രീന്‍, നിഖില്‍ നായ്ക്, സുദേശ് ലാഡ്, എം സിദ്ധാര്‍ത്ഥ്

രാജസ്ഥാന്‍ റോയല്‍സ്: സ്റ്റീവ് സ്മിത്ത്, അങ്കിത് രജ്പുത്, ഓഷെയ്ന്‍ തോമസ്, ശശാങ്ക് സിങ്, ആകാശ് സിങ്, വരുണ്‍ ആരോണ്‍, ടോം കറണ്‍, അനിരുദ്ധ് ജോഷി

മുംബൈ ഇന്ത്യന്‍സ്: ലസിത് മലിംഗ(റിട്ടേഡ്), നഥാന്‍ കോള്‍ട്ടര്‍നില്‍, ജെയിംസ് പാറ്റിന്‍സണ്‍, ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്, ദ്വിഗ്‌വിജയ് ദേഷ്മുഖ്, പ്രിന്‍സ് റായ്, മഗ്ലെനെഹ്ന്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: ഗുര്‍കിറാത് സിങ്, മൊയ്ന്‍ അലി, ആരോണ്‍ ഫിഞ്ച്, ക്രിസ് മോറിസ്, പവന്‍ നേഗി, ശിവം ദുബെ, ഇസുറു ഉദാനെ, പാര്‍ഥിവ് പട്ടേല്‍( റിട്ടേഡ്), ഡെയ്ല്‍ സ്റ്റെയിന്‍, ഉമേഷ് യാദവ്

സണ്‍റൈസേഴ്സ് ഹൈദരാബാദ്: ബില്ലി സ്റ്റാന്‍ലേക്ക്, ഫാബിയാന്‍ അലന്‍, സഞ്ജയ് യാദവ്, ബി സന്ദീപ്, യാറ പാര്‍ഥിവ്