റിയാദ്​: ആക്രമിയുടെ വെടി​യേറ്റ്​ രണ്ട്​ സുരക്ഷ ഉദ്യോഗസ്ഥരും മറ്റൊരു സ്വദേശി പൗരനും കൊല്ലപ്പെട്ടു. ഒരാള്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു. റിയാദ്​ മേഖല പൊലീസ്​ വക്താവ്​ കേണല്‍ ഖാലിദ്​ അല്‍ഖുറൈ​ദീസ്​ പറഞ്ഞു. റിയാദ്​ നഗരത്തിന്​ കിഴക്ക്​ മയീസിലിയ ഡിസ്​ട്രിക്​റ്റിലാണ്​ സംഭവം. ചൊവ്വാഴ്​ച പുലര്‍ച്ചെ രണ്ടിനാണ്​ സംഭവം. ഒരു സ്വദേശി ത​െന്‍റ ഭാര്യാസഹോദരനെ കുടുംബ തര്‍ക്കം കാരണം തോക്കിന്‍മുനയില്‍ തടഞ്ഞുവെച്ചിരിക്കുന്നതായി പൊലീസിന്​ വിവരം കിട്ടുകയായിരുന്നു.

ഉടന്‍ സ്ഥലത്തെത്തിയ പൊലീസിന്​ നേരെ​ സ്വദേശി വെടിയുതിര്‍ത്തു. പിന്നീട്​ തുടര്‍ച്ചയായി ഇയാള്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങി. ഇതേതുടര്‍ന്ന്​ തടഞ്ഞുവെച്ച ഭാര്യാസഹോദരനും രണ്ട്​ സുരക്ഷ ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയായിരുന്നു. ഒരു സുരക്ഷ ഉദ്യോഗസ്​ഥന്​ കാലി​െന്‍റ തുടയിലും വെടിയേറ്റു. ഇദ്ദേഹത്തി​െന്‍റ ആരോഗ്യനില തൃപ്​തികരമാണ്​. കുറ്റവാളിയെ പിടികൂടാന്‍ പൊലീസ്​ പിന്തുടര്‍ന്നു. റിയാദിന്​ വടക്കുകിഴക്ക്​ 300 കിലോമീറ്റര്‍ അകലെ ഹിജ്​റത്ത്​ റഫീഅ ഫാമില്‍ പ്രതി ഒളിച്ചിരിക്കുന്നതായി​ കണ്ടെത്തി.

സുരക്ഷാഉദ്യോഗസ്ഥര്‍ സ്ഥലം വളയുകയും ചെറുത്തുനില്‍പ്പിനിടെ അറസ്​റ്റു ചെയ്യുകയും ചെയ്​തു. ഇയാളുടെ കൈവശം മയക്കുമരുന്നുണ്ടായിരുന്നു. അറസ്​റ്റ്​ ചെയ്ത ശേഷം പബ്ലിക്​ പ്രോസിക്യുഷന്​ റഫര്‍ ചെയ്യുന്നതിനുള്ള മുമ്പുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായും പൊലീസ്​ വക്താവ്​ പറഞ്ഞു.