ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രിംകോടതി തള്ളി. പുനഃപരിശോധിക്കാൻ ആവശ്യമായ കാരണങ്ങൾ ഇല്ലെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്. അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിയോജിച്ചു. 2018 സെപ്റ്റംബറിലാണ് ആധാർ പദ്ധതിക്ക് ഉപാധികളോടെ ഭരണഘടനാ ബെഞ്ച് അംഗീകാരം നൽകിയത്. ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ, സ്‌കൂൾ പ്രവേശനം എന്നിവയ്ക്ക് ആധാർ നമ്പർ ബന്ധിപ്പിക്കരുതെന്നും നിർദേശിച്ചിരുന്നു.