യുഎഇയില്‍ വിവിധ മേഖലകളില്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി.രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളിലെയും ജീവനക്കാരും ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരും എല്ലാ ഏഴ് ദിവസത്തിലൊരിക്കലും കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തിയിരിക്കണമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിച്ചു.

സ്വന്തം ചെലവിലാണ് പരിശോധന നടത്തേണ്ടത്. ജനുവരി 24 മുതല്‍ ഇത് പ്രാബല്യത്തില്‍വരും. കൊവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ യോഗ്യരല്ലാത്ത വിഭാഗങ്ങളില്‍ പെടുന്ന ജീവനക്കാരുടെ പരിശോധനാ ചെലവ് തൊഴിലുടമ വഹിക്കണമെന്നും അറിയിച്ചു.

ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി കരാറുകളുള്ള പൊതു, സ്വകാര്യ മേഖലാ കമ്ബനികളും തങ്ങളുടെ ജീവനക്കാര്‍ക്ക് ആഴ്‍ചയിലൊരിക്കല്‍ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണം. സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ സമയ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഇത് ബാധകം.