ന്യൂഡല്‍ഹി | പുതിയ കാര്‍ഷിക നിയമത്തിനെതിരെ നടക്കുന്ന സമരം പരിഹരിക്കാന്‍ ഇടപെടല്‍ വേഗത്തിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കി ആര്‍ എസ് എസ്. കര്‍ഷകരും കേന്ദ്ര സര്‍ക്കാറും ഇരു ധ്രുവങ്ങളില്‍ നില്‍ക്കാതെ ഒന്നിച്ചു നിന്നുകൊണ്ട് പ്രശ്നപരിഹാരത്തിനായി ശ്രമിക്കണമെന്നും ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. പ്രതിഷേധത്തിന് വിഭാഗീയതയുടെ നിറം നല്‍കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ജോഷി പ്രതികരിച്ചു.
ഏത് പ്രതിഷേധമായാലും, അത് ഇങ്ങനെ നീണ്ടുപോകുന്നത് സമൂഹത്തിന് നല്ലതല്ല. പ്രതിഷേധം എത്രയും വേഗം അവസാനിക്കണമെന്നതാണ് ഞങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.