അപ്പത്തിനും ചപ്പാത്തിക്കും കൂട്ടാൻ അടിപൊളി മുട്ടറോസ്റ്റ് തയാറാക്കാം.

ചേരുവകൾ

  • മുട്ട – 4 എണ്ണം
  • സവാള – 2 എണ്ണം
  • വെജിറ്റബിൾ ഓയിൽ – 2 ടേബിൾസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് –
  • മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
  • മുളകുപൊടി – 1 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി – 2 ടേബിൾസ്പൂൺ
  • തക്കാളി – 1 എണ്ണം ചെറുത്‌
  • തക്കാളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
  • കറിവേപ്പില – 1 തണ്ട്
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്നവിധം

ആദ്യം തന്നെ മുട്ട പുഴുങ്ങി മാറ്റിവയ്ക്കണം, ശേഷം ഒരു പാനിൽ കുറച്ച് ഓയിൽ ഒഴിച്ചതിന് ശേഷം ഇഞ്ചി വെളുത്തുള്ളി ചതച്ചതും സവാളയും ചേർത്ത് വഴറ്റണം. വഴന്ന് കഴിഞ്ഞാൽ പൊടികളെല്ലാം ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റാം . ഇതിൽ ചെറുതായി മുറിച്ച തക്കാളിയും ചേർക്കാം. കുറച്ച് ചെറു ചൂടുവെള്ളം ഒഴിച്ചതിന് ശേഷം പുഴുങ്ങി വരഞ്ഞു വച്ച മുട്ട ചേർത്ത് ഇളക്കാം, നല്ല രുചിയുള്ള മുട്ട റോസ്റ്റ് തയാർ.