ഫിലഡൽഫിയ ∙ ട്രൈസ്റ്റേറ്റ് കേരളാഫോറം 2021 വർഷത്തെ ഭാരവാഹികളെ തീരുമാനിച്ചു. സുമോദ് നെല്ലിക്കാല (ചെയർമാൻ), സാജൻ വർഗീസ് (ജനറൽ സെക്രട്ടറി), രാജൻ സാമുവേൽ (ട്രഷറർ), വിൻസ്സൻ്റ് ഇമ്മാനുവേൽ (ഓണാഘോഷ ചെയർമാൻ), ജോർജ് നടവയൽ (ഓണാഘോഷ കോചെയർമാൻ), ജോർജ് ഓലിക്കൽ, ജോബീ ജോർജ്, ഫീലിപ്പോസ് ചെറിയാൻ (എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ), റോണീ വർഗീസ് (അസോസിയേറ്റ് സെക്രട്ടറി), ലെനോ സ്കറിയാ (അസോസിയേറ്റ് ട്രഷറാർ), അലക്സ് തോമസ് (കേരള ദിനാഘോഷ ചെയർമാൻ), കുര്യൻ രാജൻ, ജോൺ സാമുവേൽ (ഫണ്ട് റെയ്സിങ്ങ്), റോയി തോമസ്, ജോൺ പി വർക്കി, ദിലീപ് ജോർജ് (ഓണ സദ്യ), അനൂപ് ജോർജ് (കൾച്ചറൽ പ്രോഗ്രാം), അഭിലാഷ് ജോർജ്, മാത്യൂസൺ സക്കറിയാ (സ്പോട്സ്), സുധാ കർത്താ (റിസപ്ഷൻ), ബ്രിജിറ്റ് വിൻസന്റ്, സുരേഷ് നായർ (പ്രൊസഷൻ), ജീമോൻ ജോർജ് (അവാർഡ്), മോഡി ജേക്കബ്, ടി.ജെ. തോമസൺ (കർഷക അവാർഡ്), അനീഷ് ജോയ്, ലിബിൻ തോമസ് (സോഷ്യൽ മീഡിയാ), ജോർജ് കുട്ടി ലൂക്കോസ് (ലിറ്റററി) എന്നിവർ 2021 വർഷത്തെ ഭാരവാഹികളായി തുടരുവാൻ ട്രൈസ്റ്റേറ്റ് കേരളാഫോറം ജനറൽ ബോഡിയിൽ ഐകകണ്ഠ്യേന തീരുമാനിച്ചു.