ഉമ്മന്‍ ചാണ്ടിയുടെ മടങ്ങിവരവില്‍ ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണയ്ക്കുന്നെന്ന് മുസ്ലിം ലീഗ്. ഹൈക്കമാന്‍ഡിന്റെ ഏത് തീരുമാനവും ലീഗ് അംഗീകരിക്കും. പ്രത്യേകിച്ച് ഒരു വ്യക്തിയെ കുറിച്ച് പറയേണ്ടതില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗ് ഉണ്ടാക്കിയ നീക്കുപോക്കുകള്‍ തിരിച്ചടി ആയില്ലെന്നും കെ പി എ മജീദ് പറഞ്ഞു. രാഷ്ട്രീയ ലക്ഷത്തോടെ ഇടപെട്ടിരുന്നെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ തോല്‍പിക്കാമായിരുന്നു. രാഷ്ട്രീയ മര്യാദകൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നതെന്നും മജീദ്.

സ്ഥാനാര്‍ത്ഥികളെ കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നും ലീഗിനെ തകര്‍ക്കാനുള്ള ശ്രമം നടന്നുവരുന്നതായും മജീദ് ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്ന് പ്രാവശ്യം മത്സരിച്ചവരോട് മാറി നില്‍ക്കാന്‍ പറഞ്ഞതിലൂടെ യുവാക്കള്‍ക്ക് വലിയ അവസരം ലഭിച്ചു. തെരഞ്ഞെടുപ്പില്‍ മോശം പ്രകടനം നടത്തിയ ജില്ലാ കമ്മിറ്റികള്‍ക്കും പഞ്ചായത്ത് കമ്മിറ്റികള്‍ക്കും എതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു